---
title: "അപ്രതീക്ഷിത ദുരന്തത്തിൽ വിറങ്ങലിച്ച് വളയം ; യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി"
english_title: "The ring trembles in an unexpected disaster; The bodies of the youths were taken for post-mortem*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184406/The ring trembles in an unexpected disaster; The bodies of the youths were taken for post-mortem"
published_at: "2024-02-14T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc65f7bdb71_IMG-20240214-WA0087.jpg"
keywords: []
---

# അപ്രതീക്ഷിത ദുരന്തത്തിൽ വിറങ്ങലിച്ച് വളയം ; യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി

> **Lead Summary:** രാവിലെ വളയത്തുണ്ടായ ആകസ്മിക ദുരന്തത്തിൽ നാട് വിറങ്ങലിച്ച് നിൽക്കുകയാണ് . അപകടത്തിൽ മരിച്ച രണ്ട് യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി .

## Article Content

രാവിലെ വളയത്തുണ്ടായ ആകസ്മിക ദുരന്തത്തിൽ നാട് വിറങ്ങലിച്ച് നിൽക്കുകയാണ് . അപകടത്തിൽ മരിച്ച രണ്ട് യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി .

കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും നാദാപുരം ഗവണ്മെന്റ് ആശുപത്രിയിലും ഉണ്ടായിരുന്ന മൃതദേഹങ്ങളാണ് അൽപ സമയം മുൻപ് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത് .

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത് . വളയം മാരാംകണ്ടിയിലെ സുഹൃത്തുക്കളും അയൽവാസികളുമായ നാല് യുവാക്കളാണ് അപകടത്തിൽപ്പെട്ടത് . അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില മെച്ചപ്പെട്ടിട്ടുണ്ട് .

അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് . വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184406/The ring trembles in an unexpected disaster; The bodies of the youths were taken for post-mortem)